നേമം: കരമന–കളിയിക്കാവിള പാതയിൽ പാപ്പനംകോട് ജംക്ഷനിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരനായ കാട്ടാക്കട കൊണ്ണിയൂർ അയന്തിച്ചിറ കിഴക്കുംകര വീട്ടിൽ സജികുമാർ(51) മരിച്ചു. ഇന്നലെ രാവിലെ 9.20 ഓടെയായിരുന്നു അപകടം.
കാർപെന്റർ തൊഴിലാളിയായ സജികുമാർ കാരയ്ക്കാമണ്ഡപത്തെ ജോലി സ്ഥലത്തേക്ക് വരവേയാണ് അപകടം. മലയിൻകീഴ്–പാപ്പനംകോട് റോഡിൽ നിന്ന് നേമം ദേശീയ പാത ഭാഗത്തേക്ക് തിരിഞ്ഞ് കയറുമ്പോൾ പള്ളിച്ചൽ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഭാര്യ: താര. മക്കൾ: ദേവാനന്ദ, ദ്രുവാനന്ദ്.